തിരുവനന്തപുരം: പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയത്തിലുള്ള പരാതിയും എൻ.ആർ. ഐ കമ്മീഷനിൽ നൽകാം.
ചെയർ പേഴ്സൺ, എൻ.ആർ.ഐ.കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ [email protected] ലോ പരാതികൾ അറിയിക്കാം.
പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള നിക്ഷേപങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ.
പരാതികൾ പരിഗണിക്കുവാൻ കമ്മീഷൻ നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് അറിയിച്ചു. കമ്മിന്റെ ഫോൺ നമ്പർ: 0471-2322311
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്