വാഷിംഗ്ടണ്‍: 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്‌തേക്കാമെന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിധി അന്ന പൗളിന ലൂണ. ഉക്രെയ്‌നിലെ പ്രശ്‌ന പരിഹാരത്തിനുള്ള ഇടപെടലിനാണ് മെലാനിയക്ക് സമാധാന നോബലിന് നോമിനേഷന്‍ ലഭിക്കുക.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നേരത്തെ തന്നെ സമാധാ നൊബേലിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. റുവാണ്ട, ഇസ്രായേല്‍, ഗാബോണ്‍, അസര്‍ബൈജാന്‍, കംബോഡിയ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും നിരവധി സ്വകാര്യ വ്യക്തികളും പ്രസിഡന്റ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
റഷ്യയുമായി യുഎസ് നടത്തിയ ചര്‍ച്ചകളില്‍ മെലാനിയ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉക്രെയ്‌നുമായുള്ള സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള യുഎസിന്റെ ശ്രമത്തില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ലൂണ പറഞ്ഞു. മൂന്ന് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വരെ അവാര്‍ഡ് പങ്കിടാമെന്ന് നോബല്‍ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
ഉക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം പരിഹരിക്കുന്നതിനായി ഈ മാസം ആദ്യം അലാസ്‌കയില്‍ നടന്ന ഒരു ഉച്ചകോടിയില്‍, ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മെലാനിയയുടെ ഒരു കത്ത് കൈമാറിയിരുന്നു. യുദ്ധത്തിന്റെ കെടുതികളിള്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ പുടിനോട് കത്തില്‍ മെലാനിയ അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്