വടകര: ഓണാഘോഷത്തിനിടെ അധ്യാപകന്‍ ശകാരിച്ചതില്‍ മനംനൊന്ത് റെയില്‍വേ പാളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ വടകര പൊലീസ് രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം.
സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങി ഓടി. കൂട്ടുകാരെ ഫോണില്‍ വിളിച്ച് ആത്മഹത്യചെയ്യുകയാണെന്ന് പറഞ്ഞതോടെ ഇവര്‍ അധ്യാപകരോട് കാര്യം പറഞ്ഞു. അധ്യാപകര്‍ ഉടന്‍ വടകര പൊലീസിലും വിവരം അറിയിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണുള്ളതെന്ന് കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പൊലീസ് അടുത്തേക്ക് ചെന്നപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് പാളത്തിലൂടെ ഓടി. പിന്നാലെ പൊലീസും ഓടി. തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് ട്രെയിന്‍ വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരോടൊപ്പം വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്