'ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതി'യുടെ പേരില്‍ നിക്ഷേപ തട്ടിപ്പ്: 'ചിലന്തി ജയശ്രി' പിടിയില്‍

AUGUST 30, 2025, 12:29 PM

തൃശൂര്‍: തിരുവില്വാമലയില്‍ 'ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതി'യുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ 'ചിലന്തി ജയശ്രി' എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രി (61) അറസ്റ്റില്‍. ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും ഇതില്‍ പണം നിക്ഷേപിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പറഞ്ഞ് പുത്തന്‍ചിറ സ്വദേശിയെ ജയശ്രീ കബളിപ്പിക്കുകയായിരുന്നു.

2022 ജനുവരി 28 ന് പുത്തന്‍ചിറ സ്വദേശിയുടെ വീട്ടിലെത്തി ഇവര്‍ 10 ലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി. ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ 2024 മാര്‍ച്ച് 16 നാണ് മാള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ തൃശൂര്‍ ഈസ്റ്റ്, പാലക്കാട് കോട്ടായി, വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധികളിലായി 9 തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam