കനേഡിയൻ ഫെലോഷിപ്പ് മലയാളി വിദ്യാർത്ഥിനിയായ സാന്ദ്ര ആൻ ലിറ്റോയ്ക്ക്‌

AUGUST 30, 2025, 11:43 AM

ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു വർഷത്തെ ഡോക്ടറേറ്റ് ഗവേഷണത്തിനുള്ള കനേഡിയൻ ഫെലോഷിപ്പ് മലയാളി വിദ്യാർത്ഥിനിയായ സാന്ദ്ര ആൻ ലിറ്റോയ്ക്ക് ലഭിച്ചു. മോൺട്രിയോളിലുള്ള പ്രശസ്തമായ മക്ഗിൽ സർവ്വകലാശാലയുടെ 2025ലെ ജീവശാസ്ത്ര ഗവേഷണ ഫെലോഷിപ്പ് ആണ് ലഭിച്ചത്.

2029 സെപ്തംബർ വരെ രണ്ടു ലക്ഷം ഡോളറി (ഏകദേശം 1.3 കോടി രൂപ) ന്റെ ഫെലോഷിപ്പ് ആണ് ഗവേഷണ പ്രവർത്തനങ്ങൾക്കും മറ്റു ചെലവുകൾക്കുമായി ലഭിക്കുന്നത്.

ജീവകോശങ്ങളുടെ ന്യൂക്ലിയസുകളിലുള്ള  ഡി.എൻ.എയുടെ സ്വയം പകർപ്പുണ്ടാക്കലിനും ഈ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന തന്മാത്രകളിലെ ഘടനാ വ്യത്യാസങ്ങളുടെ സ്വയം തിരുത്തലുകൾക്കും അടിസ്ഥാനമായി പ്രവർത്തിക്കുന്ന ജനിതക നിയന്ത്രണങ്ങളെ സംബന്ധിച്ച പഠനങ്ങളിലാണ്  ഗവേഷണം നടത്തുന്നത്. 2025 ആഗസ്ത് മധ്യത്തോടെ മക്ഗിൽ സർവകലാശാലയിൽ ഗവേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

ചങ്ങനാശേരി നാലുകോടി സ്വദേശിനിയാണ് സാന്ദ്ര. തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER, TVM) ൽ നിന്നും ജീവശാസ്ത്രത്തിലുള്ള  അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ്  ബിരുദാനന്തര പഠനത്തിന് ശേഷമാണ് അന്താരാഷ്ട്ര  ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

സ്‌കൂൾ വിദ്യാഭ്യാസം ചങ്ങനാശേരി കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂളിലും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാറിലുമാണ് പൂർത്തിയാക്കിയത്.

ചങ്ങനാശേരി നാലുകോടി കാഞ്ഞൂപ്പറമ്പിൽ ലിറ്റോ കെ. തോമസിന്റെയും (അസിസ്റ്റന്റ്  ജനറൽ മാനേജർ, BSNL Thiruvalla) ഡോ. അനു മേരി ഫിലിപ്പിന്റെയും (ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ, കോട്ടയം) മകളാണ് സാന്ദ്ര. ഏക സഹോദരൻ അമൽ ജൂഡ് ലിറ്റോ മദ്രാസ് ഐ. ഐ. ടി. യിൽ ബി. ടെക്. മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

vachakam
vachakam
vachakam

9388851627

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam