വിവാദത്തിലായി കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത 

AUGUST 30, 2025, 8:25 PM

തിരുവനന്തപുരം: വിവാദത്തിലായി കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത.  വിവാദത്തിൽ  വൈസ് ചാൻസലർ ഇടപെട്ടു. 'ഇംഗ്ലീഷ്, യുആർഎ ലാംഗ്വേജ്' എന്ന കവിതയാണ് വിവാദമായത്.

സിലബസിൽ നേരത്തെ കവിത ഉൾപ്പെടുത്തി എന്ന് മാത്രമല്ല പരീക്ഷയ്ക്ക് ഈ കവിതയെ ആസ്പദമാക്കി ചോദ്യങ്ങളും ഉണ്ടായിരുന്നു.

 കേരള സർവകലാശാലയിലെ നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിൽ പാബ്ലോ നെരൂദയുടെ പേരിൽ ചാറ്റ് ജിപിടി ടൂൾ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടം പിടിച്ചതിലാണ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് വൈസ് ചാൻസലർ അടിയന്തര റിപ്പോർട്ട് തേടിയത്.

vachakam
vachakam
vachakam

ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു അബദ്ധം സിലബസിൽ സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം.

 നോട്സ് തിരഞ്ഞുപോയ അധ്യാപകരാണ് നെരൂദ ഇങ്ങനെയൊരു കവിത എഴുതിയിട്ടില്ലെന്നും എഐ ജനറേറ്റഡ് കവിതയാണ് സിലബസിൽ നെരൂദയുടെ പേരിൽ ഉൾപ്പെടുത്തിയതെന്നും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസിലർക്കും നേരത്തെ പരാതി ലഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam