ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രദാനം നൽകുന്ന ലോക മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയിലെ അംഗമായ വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ഈ വർഷത്തെ ഓണം ആഗസ്ത് 28ന് നോർത്ത് ബറൂക്കിൽ വച്ച് നടത്തി. തദവസരത്തിൽ ഷിക്കാഗോ പ്രൊവിൻസ് അംഗം കൂടിയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ അടുത്ത ടേമിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോസ് മണക്കാട്ടിനു സ്വീകരണവും നൽകി.
പാരമ്പര്യപരമായ ഇലയിൽ വിളമ്പിയ ഓണസദ്യയ്ക്ക് ശേഷം നടത്തിയ സമ്മേളനത്തിൽ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് യൂത്ത് ഫോറം പ്രസിഡന്റ് അലോണ ജോർജിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മീറ്റിംഗിലേക്കു പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ ഏവരെയും സ്വാഗതം ചെയ്തു.
തുടർന്ന് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ബെഞ്ചമിൻ തോമസ് ഏവർക്കും ഓണത്തിന്റെ നന്മകളും ആശംസകളും നേരുകയും ജോസ് മണക്കാട്ടിനും ടീമിനും എല്ലാ വിജയങ്ങളും നേരുകയും ചെയ്തു.
തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അദ്ധ്യാപകനും, പ്രോവിൻസിന്റെ അഡൈ്വസറി ബോർഡ് ചെയർമാനുമായ പ്രൊഫ. തമ്പി മാത്യു മുഖ്യ ഓണസന്ദേശം നൽകി. ആമോദത്തോടെ വസിക്കണമെങ്കിൽ, ഐക്യവും, സമാദാനവും, പരസ്പര സ്‌നേഹവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്യൂസ് എബ്രഹാം (മുൻ പ്രൊവിൻസ് ചെയർമാൻ, അഡൈ്വസറി ബോർഡ് മെമ്പർ), ഫിലിപ്പ് പുത്തൻപുരയിൽ (വൈസ് പ്രസിഡന്റ്), പ്രവീൺ തോമസ് (ഫൊക്കാന വൈസ് പ്രസിഡന്റ്) എന്നിവർ തങ്ങളുടെ ചെറുപ്പകാലത്തെ ഓണാഘോഷങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയും ജോസ് മണക്കാട്ടിന് വിജയാംശസകൾ നേരുകയും ചെയ്തു.
തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ ജോസ് മണക്കാട്ട് ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ഷിക്കാഗോ പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തു.
പ്രൊവിൻസ് സെക്രട്ടറി തോമസ് ഡിക്രൂസ് മീറ്റിംഗിൽ സംബന്ധിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി. പ്രൊവിൻസ് വൈസ് ചെയർപേഴ്‌സൺ, ബീനാ ജോർജ് എം.സി ആയി പ്രവർത്തിച്ചു.
ഷിക്കാഗോ പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2017 ലാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് ജനോപകാര പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രധാനമായി കേരളത്തിലെ നിർദ്ധനാരായ 11 കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ നിർമ്മിച്ചു നൽകുവാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യമാണ് ഞങ്ങൾക്കുള്ളത്. അതിന് സഹായ സഹകരണങ്ങൾ നൽകിയ ഏവർക്കും നന്ദി അറിയിക്കുകുയം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്