കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു

AUGUST 29, 2025, 2:03 AM

 കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. 

 കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥിയായാണ്  മത്സരിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കലാ രാജു ഭരണം പിടിച്ചത്. 

 മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കലാരാജു പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പാണ് പാർട്ടി അംഗവും സിപിഎം കൗൺസിലറുമായിരുന്ന കലാരാജു ആഭ്യന്തര പ്രശ്നത്തെ തുടർന്ന് പാർട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. 

vachakam
vachakam
vachakam

 പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയർന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്.

തുടർന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി കലാരാജു വോട്ടു ചെയ്യുകയായിരുന്നു. തുടർന്ന് എൽഡിഎഫിന് ഭരണ നഷ്ടം ഉണ്ടായി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam