തൃശ്ശൂർ: ട്രാഫിക്കിൽ പെട്ട ആംബുലൻസിന് റോഡിലൂടെ ഓടി വനിതാ പോലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.
രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയത് ആയിരുന്നു കയ്യടിക്ക് കാരണം. പക്ഷേ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലായിരുന്നു. ആംബുലൻസ് ഓടിക്കുന്നതിനിടെ ഡ്രൈവർ തൻ്റെ സ്വന്തം മൊബൈലിൽ പകർത്തിയ വീഡിയോ ആണിതെന്നും എംവിഡി വ്യക്തമാക്കി.
തൃശ്ശൂർആർടിഒ എൻഫോഴ്സ്മെന്റ് നടത്തി അന്വേഷണത്തിലാണ് വസ്തുതകൾ പുറത്തുവന്നത്. ഡ്രൈവറിനെ ഉൾപ്പെടെ ആംബുലൻസ് തൃശ്ശൂർ മരത്താക്കര ആർടിഒ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ പിടിച്ചെടുത്തു. ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു. അങ്ങനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. എന്നാല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നു ഡ്രൈവര്‍ വിശദീകരിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് ആംബുലൻസ് കുരുക്കിൽപ്പെട്ടത് . ഒരു രോഗിയെ എടുക്കാന്‍ പോകുന്ന വിഡിയോ ആണ് പ്രചരിച്ചത്. ആ സമയത്ത് വാഹനത്തില്‍ രോഗി ഇല്ലായിരുന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വന്ന റീല്‍സുകളില്‍ ആംബുലന്‍സിന്റെ സൈറണ്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.
അന്ന് നടന്നത്
ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ചാണ് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയായിരുന്നു.
ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ശ്രദ്ധയിൽ പെടുകയും ഇവര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു. ഏറെ പരിശ്രമകരമായ ഉദ്യമത്തിലൂടെ ആംബുലൻസിന് വഴിയൊരുക്കികൊടുക്കുകയും ചെയ്തു.
തൃശൂര്‍ സിറ്റി പൊലീസും വിഡിയോ പങ്കുവച്ചു കഴിഞ്ഞ വർഷത്തെ ആനുവൽ അത്ലറ്റിക്ക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരികൂടിയായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ഈ പ്രവൃത്തിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷർ ഇളങ്കോ ആർ ഐപിഎസ് പ്രശംസിക്കുകയും സന്ദർഭോചിതമായ കർത്തവ്യ നിർവ്വഹണത്തിന് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്