കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങില്ല. താൽക്കാലിക പരിഹാരം കണ്ടെത്തിയെന്ന്മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
ആൻജിയോപ്ലാസ്റ്റിയ്ക്ക് ആവശ്യമായ ബലൂണുകളും ഗൈഡ് വയറുകളും മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇന്ന് ഉച്ചയോടെ എത്തിക്കും.
ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയശസ്ത്ക്രിയ നിർത്തിവെച്ചിരുന്നത്.
കാരുണ്യഫണ്ടിൽ നിന്ന് അടിയന്തരമായി തുക കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
വിതരണക്കാർക്കുള്ള കുടിശ്ശിക സർക്കാരിൽ നിന്ന് ലഭിക്കാതയതോടെയാണ് ഉപകരണ ലഭ്യത നിലച്ചത്. 19 മാസത്തെ കുടിശ്ശികയാണ് മരുന്ന് വിതരണക്കാർക്ക് നൽകാനുള്ളത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്