റൈഹാൻവാലി നബിദിന വിളംബരം

AUGUST 29, 2025, 12:00 PM

കാരന്തൂർ: നബിദിനത്തെ വരവേറ്റ് മർകസ് റൈഹാൻ വാലിയിലെയും ഐഷോർ അക്കാദമിയിലെയും വിദ്യാർത്ഥികൾ സംയുക്തമായി നടത്തിയ 'ത്വലഅൽ ബദ്രു' വിളംബര റാലി വർണാഭമായി. ക്യാമ്പസ് മീലാദ് ക്യാമ്പയിൻ 'അൽ മഹബ്ബ'യുടെ വിഭാഗമായി നടന്ന റാലിയിൽ ദഫ്, സ്‌കൗട്ട്, ഫ്‌ളവർഷോ ടീമുകൾ അണിനിരന്നു. റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.പി. സിറാജുദ്ദീൻ സഖാഫി, പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥി കൂട്ടായ്മകളായ ഹിറ, ഇസ്‌റ, സ്‌മൈൽ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. മൗലിദ് പാരായണം, മഹബ്ബാ ബോക്‌സ്, മിമ്പറുൽ മഹബ്ബ, ബുക്ക് ടെസ്റ്റ്, സ്‌നേഹ വായന, വിദാഅ റബീഅ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. വിളംബര റാലിയിൽ ഇസ്മാഈൽ മദനി, ഉബൈദുല്ല സഖാഫി, ആശിഖ്  സഖാഫി, മാജിദ് സഖാഫി, ആശിഖ് സഖാഫി അരീക്കോട്, ഖലീൽ സഖാഫി, ഇല്യാസ് സഖാഫി, റാശിദ് സഖാഫി, സഫ്‌വാൻ നൂറാനി, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി, ജാബിർ സിദ്ദീഖി, അൽ അമീൻ, നാദിർ താമരശ്ശേരി, സ്വാദിഖ് അലി പുത്തൂർ, ഹാദി മിഷൽ, സ്വഫ്‌വാൻ താമരശ്ശേരി, അൽ അമീൻ കൊല്ലം തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam