തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ്.
അതേസമയം വയർ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കും എന്നും യുവതിക്ക് വിദഗ്ധ ചികിത്സ സർക്കാർ സഹായത്തോടെ ഉറപ്പാക്കും എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അല്ലാത്ത പക്ഷം മറ്റ് കാര്യങ്ങൾ സർക്കാരുമായി ആലോചിക്കും. ട്യൂബ് തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നൽകും എന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നാല് ദിവസത്തിനകം മറുപടി നൽകാമെന്നും അഡിമിൻസ്ട്രേറ്റീവ് ചുമതലയുള്ള അഡീ. ഡിഎച്ച്എസ് ഡോ. കെ എസ് ഷിനു അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്