എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്

APRIL 26, 2024, 12:49 PM

കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്.  ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. 

തൊടുപുഴ ഭാ​ഗത്ത് നിന്ന് പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

vachakam
vachakam
vachakam

 അപകടത്തിൽപ്പെട്ടവരിൽ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam