സുഗന്ധഗിരി മരം മുറി:  റേഞ്ച് ഓഫിസർ സജീവിനെ സ്ഥലം മാറ്റി

MAY 6, 2024, 1:59 PM

കൽപ്പറ്റ: സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി.സജീവിനെ സ്ഥലം മാറ്റി. കെ.പി.ജിൽജിത്തിനെ കൽപറ്റ ഫ്ളയിങ് സ്ക്വാഡിലേക്ക് നിയമിച്ചു.

വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് സജീവിനെ മാറ്റിയത്.  ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും.

ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട 18 ഉദ്യോഗസ്ഥർക്കുമെതിരെ നടപടി പൂർത്തിയായി. 

vachakam
vachakam
vachakam

 മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയെന്ന് വ്യക്തമാക്കി ഡോ.എൽ.ചന്ദ്രശേഖർ ഐഎഫ്എസ് റിപ്പോർട്ട് നൽകിയിരുന്നു. ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്നായിരുന്നു കണ്ടെത്തൽ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam