കനത്ത ചൂടിൽ വീടിന് മുകളിലെ വാട്ടർ ടാങ്ക് പൊട്ടിതെറിച്ചു 

MAY 6, 2024, 8:11 AM

കോട്ടയം: കനത്ത ചൂടിൽ വാട്ടർ ടാങ്ക് പൊട്ടിതെറിക്കുകയോ? വൈക്കത്ത് നിന്നാണ് ഇത്തരമൊരു റിപ്പോർട്ട് വരുന്നത്.  

തോട്ടുവക്കം സ്വദേശി സമീർ യൂസഫിൻ്റെ വീടിനു മുകളിലെ പത്ത് വർഷം പഴക്കമുള്ള ടാങ്കാണ് ശബ്ദത്തോടെ തകർന്നത്. 

കനത്ത വെയിലേറ്റ് വെള്ളം ചൂടായതോടെ ഉണ്ടായ സമ്മർദ്ദമാവാം ടാങ്ക് തകരാൻ കാരണമെന്നാണ് കരുതുന്നത്.  

vachakam
vachakam
vachakam

 600 ലിറ്റർ കിണർ വെള്ളം സംഭരിച്ചിരുന്ന ടാങ്കിൽ നിന്ന് കുറച്ച് ദിവസങ്ങളായി ചൂട് വെള്ളമാണ്  ലഭിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു. 

 ടാങ്ക് തകർന്ന് പുറത്തേക്ക് ഒഴുകിയതും ചൂട് വെള്ളമായിരുന്നു. ടെറസിൽ നിന്ന്ചൂട് വെള്ളം ഒഴുകുന്നത് കണ്ട് വീടിൻ്റെ മുകളിൽ കയറി നോക്കിയപ്പോഴാണ് ക്യാൻ തകർന്നതായി കണ്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam