കോപ്പൽ:മെയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5 -ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%). അദ്ദേഹത്തിന്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238 (40.56%) വോട്ടുകളാണ് 40.56% നേടിയത്.
രമേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും കോപ്പൽ സിറ്റി കൗൺസിലംഗമാണ്.
15 വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന രമേഷ് 11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്. ഇപ്പോൾ ടെക്നോളജി ആൻഡ് ഡാറ്റ ലീഡർ, ഓഗൂർ ഐടി ഇൻകോർപ്പറേഷന്റെ സ്ഥാപകൻ,സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ്.
ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്