കോഴിക്കോട് എൻഐടി യിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

MAY 6, 2024, 2:52 PM

കോഴിക്കോട്:കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മൂന്നാംവർഷ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശി യോഗേശ്വർ നാഥ് ആണ് മരണപ്പെട്ടത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യോഗേശ്വർ നാഥ് വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. പിന്നാലെ വാർഡനെ വീട്ടുകാർ വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാർഡൻ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റൽ മുറ്റത്ത് യോഗേശ്വറിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടനെത്തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

എൻഐടിയിൽ സമീപ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ വിദ്യാർത്ഥികളെ വളരെയധികം സമ്മർദത്തിലാക്കിയിരുന്നതായി ആരോപണം ഉയർന്നിരുന്നു.

കോഴിക്കോട് എൻഐടി യിൽ കഴിഞ്ഞ അധ്യയന വർഷം മാത്രം 4 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam