യോഗ്യത നേടുന്നവർ ഫെല്ലോഷിപ്പിനായുള്ള അഭിമുഖത്തിൽ പങ്കെടുക്കും (ഹൈലൈറ്റ്)
കോഴിക്കോട് : ശൈഖ് അബൂബക്കർ (എസ്.എ) ഫൗണ്ടേഷൻ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ദേശീയ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സ്‌കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 5 മണി മുതൽ www.safoundation.in എന്ന വെബ്‌സൈറ്റിലാണ് ഫലം ലഭ്യമാവുന്നത്. പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് അടുത്ത ആഴ്ചകളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാനാവും. അഭിമുഖത്തിലും വിജയിക്കുന്നവരെയാണ് ഫെലോസ് ആയി തിരഞ്ഞെടുക്കുക.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി പരീക്ഷ സംഘടിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന പരീക്ഷയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. പരീക്ഷയിലും അഭിമുഖത്തിലും വിജയിച്ച് സെലക്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് പുറമെ മെന്റർഷിപ്പും ഗൈഡൻസും നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്