ഇടുക്കി: കുമളി വെള്ളാരംകുന്നിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.പറപ്പള്ളിൽ വീട്ടിൽ തങ്കച്ചൻ ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.ശക്തമായ മഴയിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് രൂപപ്പെട്ട മൺകൂനയിൽ ഇടിച്ചാണ് അപകടമുണ്ടായത്.മണ്ണ് റോഡിലേക്ക് വീണത് തങ്കച്ചന്‍ കണ്ടിരുന്നില്ല.രാത്രി വൈകി അപകടമുണ്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തങ്കച്ചനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം,കുമളിയിലും തൊടുപുഴയിലും ഇന്നലെ രാത്രി അതിശക്തമായ മഴ ആയിരുന്നു ഉണ്ടായിരുന്നത്.മഴക്കെടുതിയിൽപെട്ട ഇടുക്കി നെടുങ്കണ്ടം മേഖലയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.വെള്ളം ഇറങ്ങിയതിന് പിന്നാലെ വീടുകളിലേക്ക് താമസക്കാർ മടങ്ങിയെത്തി തുടങ്ങി എന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്