ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ ത്രിദിന സമ്മേളനം ഡാളസിൽ ഒക്ടോ:31 മുതൽ

OCTOBER 18, 2025, 2:16 PM

ഡാളസ്: ഡാളസ്സിൽ 2025 ഒക്ടോബർ 31, നവംബർ 1,2 തിയതികളിൽ 2025ലെ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്തമേരിക്ക) ദൈ്വവാർഷിക ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിൽ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കും. സുനിൽ പി. ഇളയിടം ഒരു ഇന്ത്യൻ എഴുത്തുകാരനും, നിരൂപകനും, വാഗ്മിയും, മലയാള ഭാഷയിലെ യൂണിവേഴ്‌സിറ്റി പ്രൊഫസറുമാണ്.

രാഷ്ട്രീയം, സാഹിത്യം, കല, സംസ്‌കാരം എന്നീ വിഷയങ്ങളിൽ അദ്ദേഹം എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നു. കേരള ലളിതകലാ അക്കാദമി അവാർഡും രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിക്കുന്ന ത്രിദിന സമ്മേളനത്തിൽ ഡോ: എം.വി, പിള്ള, നിരൂപകൻ സജി അബ്രഹാം തുടങ്ങിയവർ പ്രധാന അതിഥികളായി പങ്കെടുക്കുന്നു.

മലയാള സാഹിത്യ ചർച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനം ഒരുങ്ങിയിക്കുന്നു.അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും ലാനയും കേരള ലിറ്റററി സൊസൈറ്റിയും ഹാർദ്ദമായി മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

എംഎസ്ടി/തെക്കേമുറി നഗറിലാണ് സമ്മേളനത്തിനു  വേദിയൊരുക്കിയിരിക്കുന്നത്.
അമേരിക്കയിൽ മലയാള ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്. അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്താണ് കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്.

കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ MST നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു.
KLS പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചിട്ടുമുണ്ട്.

ഇപ്പോഴത്തെ പ്രസിഡന്റ് ശങ്കർ മനയും (ടെന്നീസി), സെക്രട്ടറി സാമുവൽ പനവേലിയും (ടെക്‌സാസ്), ട്രഷറർ ഷിബു പിള്ള (ടെന്നീസി), മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam