'ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്‌ഐ' സഭാ വിളവെടുപ്പ് മഹോത്സവം': അനുഗ്രഹവും സൗഹൃദവും പങ്കുവെച്ച ദിനം

OCTOBER 18, 2025, 2:22 PM

ഡാളസ്(ടെക്‌സാസ്): Love of Christ സിഎസ്‌ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം ഡാളസ്  സഭാ പരിസരത്ത് ഭക്തിനിർഭരമായും ആവേശോജ്വലമായും നടന്നു. ദൈവം നൽകിയ സമൃദ്ധമായ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനത്തിന്റെയും, സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം സമൂഹത്തിന് കൈമാറുന്ന വേദി കൂടിയായി ഈ ആഘോഷം മാറി.

വൈകുന്നേരം 4മണിക്ക് റവ. ഷെർവിൻ ദോസിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. ആത്മീയതയും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിച്ച ഈ മഹോത്സവം രാത്രി 8.30 വരെ നീണ്ടുനിന്നു. ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമായി നിലകൊണ്ട ഈ പരിപാടിയിൽ സഭാംഗങ്ങളും സുഹൃത്തുക്കളും സജീവമായി പങ്കെടുത്തു.

വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. പരോട്ട-ബീഫ്, പൂര-–മസാല, ബിരിയാണി തുടങ്ങിയ രുചികരമായ വിഭവങ്ങൾക്കൊപ്പം ചായ, കാപ്പി, പലഹാരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഫെയ്‌സ് പെയിന്റിംഗ്, ഗെയിംസ്, വിനോദങ്ങൾ തുടങ്ങിയവ പരിപാടിക്ക് കൂടുതൽ നിറം പകർന്നു.

vachakam
vachakam
vachakam


വൈകുന്നേരം 6മണിക്ക് ആരംഭിച്ച ലേലം പരിപാടിയുടെ ആവേശം വർദ്ധിപ്പിച്ചു. സഭാംഗങ്ങൾ സ്‌നേഹപൂർവ്വം സംഭാവന ചെയ്ത പച്ചക്കറികൾ, വിഭവങ്ങൾ, കൈത്തൊഴിൽപ്പണികൾ എന്നിവ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അവതരിപ്പിച്ചു. റവ. ഡോ. മാധവരാജ് പാസ്റ്ററുടെ സാന്നിധ്യം ലേലത്തിന് ആത്മീയമായ അനുഗ്രഹം നൽകി.

'Biriyani Bros' എന്ന സ്റ്റാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ബിരിയാണി ടീമിന്റെ നേതൃത്വത്തിൽ മനോഹരമായി തയ്യാറാക്കിയ 100 ടേക്കവേ പാക്കുകൾ സഭാംഗങ്ങളും സന്ദർശകരും സന്തോഷത്തോടെ സ്വീകരിച്ചു. ഇതുകൂടാതെ, ചിക്കൻ ലോലിപോപ്പ്, ഐസ്‌ക്രീം തുടങ്ങിയ വിഭവങ്ങളും രുചിയുടെ വൈവിധ്യം വിളിച്ചോതി.

vachakam
vachakam
vachakam


അനുഗ്രഹം, സൗഹൃദം, സമൃദ്ധി, പങ്കുവെക്കൽ എന്നീ മൂല്യങ്ങൾ ഒന്നായി ചേർന്ന Love of Christ ഇടക സഭയുടെ വിളവെടുപ്പ് മഹോത്സവം, ദൈവത്തിന് മഹത്വം നൽകുന്ന ഒരു സ്‌നേഹസമൂഹത്തിന്റെ സാക്ഷ്യമായി നിലകൊണ്ടു.

ഈ ദിനം സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും, പാരമ്പര്യവും സംസ്‌കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പി പി ചെറിയാൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam