എച്ച-1ബി വിസ ഫീസ് അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ്  ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിക്ക്

OCTOBER 18, 2025, 11:28 PM

വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് എച്ച്-1ബി വിസ അപേക്ഷക് $100,000  ഫീസ് നിയമവിരുദ്ധമാണെന്ന്  ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നൽകി.

ഒക്ടോബർ 17ന് വാഷിങ്ടണിലുള്ള ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ഈ ഫീസ് അമേരിക്കൻ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നും, പ്രത്യേക കഴിവുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ തടസ്സമാകും എന്നും ചേംബർ അറിയിച്ചു.

സെപ്തംബർ 19ന് ട്രംപ് ഒപ്പുവെച്ച ഉത്തരവ് 'തെറ്റായ നയവും നിയമവിരുദ്ധവുമാണ്' എന്നും ഇത് അമേരിക്കയുടെ സാമ്പത്തിക എതിരാളികൾക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു.
യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ വൈസ് പ്രസിഡന്റ് നീല്ബ്രാഡ്‌ലി, ഈ ഫീസ് അമേരിക്കൻ തൊഴിലാളികൾക്കുള്ള അവസരങ്ങൾ കുറയ്ക്കുമെന്നും, യുഎസ് സാമ്പത്തികരംഗത്തിന് കൂടുതൽ തൊഴിലാളികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ഇത് ട്രംപ് ഭരണകൂടത്തിന്റെ പുതിയ എച്ച്-1ബി നയങ്ങൾക്ക് എതിരായ രണ്ടാമത്തെ വലിയ കേസ് ആണ്. അതിന് മുമ്പ് വിദ്യാഭ്യാസ, മതസംഘടനകൾ അടങ്ങിയ ഒരു കൂട്ടായ്മ ഒക്ടോബർ 3ന് വിവാദ ഉത്തരവിനെതിരെ കേസ് നൽകിയിരുന്നു.

2024ൽ നൽകിയ എച്ച്-1ബി വിസകളിൽ 70% ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam