കോഴിക്കോട്: ഇടിമിന്നലേറ്റ് മധ്യവയസ്ക മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്.
വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത്.വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു.
അതേസമയം, പ്രദേശത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോഴിക്കോട്, പുതുപ്പാടി, അടിവാരം ഭാഗങ്ങളിൽ ശക്തമായ മഴയായിരുന്നു പെയ്തത്. മണൽവയൽ പാലത്തിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്