കോട്ടയം: തന്റെ ജീവിതം തന്റെ പാർട്ടിയ്ക്ക് വേണ്ടിയുള്ളതാണെന്നും താനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ.
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്ക് ഒന്നും പാർട്ടി തരാതിരുന്നിട്ടില്ല. തന്നെ എംഎൽഎ ആക്കിയത് ഈ പാർട്ടിയാണ്. തരാനുള്ളതെല്ലാം പാർട്ടി തന്നിട്ടുണ്ട്. തന്റെ പിതാവിനെ 51 കൊല്ലം എംഎൽഎ ആക്കിയത് ഈ പാർട്ടിയാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. അവിടെ ജാതിയോ മതമോ ഇല്ല. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായി സംസാരിക്കും.
മറ്റൊരു പരിഗണനയ്ക്കും തന്റെ ജീവിതത്തിൽ പ്രാധാന്യമില്ല. പാർട്ടിയാണ് തനിക്കെല്ലാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്