തൃശൂര്‍: പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ട്. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണ്.
വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നിഷ്കളങ്കമായ താല്പര്യങ്ങളല്ല അതിന് പിന്നിലുള്ളത്. ക്രിസ്ത്യൻ മാനേജ്മെന്‍റുകളുടെ സ്കൂളിൽ പോയി നിസ്കാരം നടത്താൻപ്രത്യേക സ്ഥലം വേണം, ഹിജാബ് ധരിക്കണം എന്നിങ്ങനെ പറയുന്നതിന് പിന്നിൽ ബോധപൂർവമായി തന്ത്രം.
കേരളത്തിൽ മത ഭീകരവാദികൾ സ്പോൺസർ ചെയ്യുന്ന ആളുകളാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഒരു രക്ഷിതാവോ ഒരു പെൺകുട്ടിയോ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ല ഇതെല്ലാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്