പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ.
കന്യാകുമാരി-തിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്നത്. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്.
പാലക്കാട് റെയിൽവെ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ജിതൻ പി എസ് പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തി ചികിത്സ നൽകുകയായിരുന്നു. ശേഷം യാത്രക്കാരൻ ഇതേ ട്രെയിനിൽ തന്നെ യാത്ര തുടർന്നു.
ടെമ്പോറോമാൻഡിബുലാർ ജോയിന്റ് ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്. കീഴ്ത്താടിയെല്ലിന്റെ 'ബോൾ-ആൻഡ്-സോക്കറ്റ്' സന്ധി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെറ്റിപ്പോകുന്ന അവസ്ഥയാണിത്.
ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിച്ചാല്‍ വായ തുറന്ന അവസ്ഥയിൽ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. അമിതമായി കോട്ടുവാ ഇടുമ്പോഴോ അപകടങ്ങളിലോ പ്രത്യേക രോഗാവസ്ഥകളിലോ ആണ് ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്