തൃശ്ശൂർ: കെ മുരളീധരൻ കെപിസിസി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനചടങ്ങിൽ പങ്കെടുക്കും. നേതൃത്വം ഇടപെട്ട് ഇടഞ്ഞുനിന്ന കെ മുരളീധരനെ അനുനയിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരിട്ട് കെ മുരളീധരനെ വിളിച്ച് സംസാരിക്കുകയായിരുന്നു.
പരിപാടിയിൽ പങ്കെടുക്കാനായി കെ മുരളീധരൻ ഗുരുവായൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് തിരിച്ചു. കാർ മാർഗ്ഗമാണ് പുറപ്പെട്ടിരിക്കുന്നത്. ഏഴ് മണിയോടെയാവും കെ മുരളീധരൻ പരിപാടിക്കെത്തുക. പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരൻ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നായിരുന്നു വിവരം.
കെപിസിസി പുനഃസംഘടനയിൽ കെ മുരളീധരൻ ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ കെ എം ഹാരിസിന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും കെ മുരളീധരന് നീരസം ഉണ്ട്.
വ്യക്തിപരമായ കാരണത്താൽ വിശ്വാസ സംരക്ഷണ യാത്ര സമാപനചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ജാഥ ക്യാപ്റ്റന്മാരിൽ ഒരാൾ തന്നെ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്നലെയാണ് നാല് ക്യാപ്റ്റന്മാർ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരിൽ സംഗമിച്ചത്. കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹ്നാൻ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാർ. യാത്രയ്ക്ക് ശേഷം കെ മുരളീധരൻ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്