പാലക്കാട്: സ്വർണ്ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
അട്ടപ്പാടി പാക്കുളം സ്വദേശി ജാനു(62) നാണ് വേട്ടേറ്റത്.
താമസിക്കുന്ന ഷെഡ്ഡിന് പുറത്ത് കാൽപെരുമാറ്റം കേട്ടപ്പോൾ വാതിൽ തുറന്ന ജാനുവിനെ പുറത്തേക്ക് വലിച്ചിട്ട് മോഷ്ടാവ് ആക്രമിക്കുകയായിരുന്നു.
കഴുത്തിൽ സ്വർണ്ണം പരതി നോക്കിയ മോഷ്ടാവ് കാതിലെ കമ്മൽ വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ ജാനുവിനെ മാരാകായുധമുപയോഗിച്ച് വെട്ടി പരിക്കേൽപിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. കൈവിരൽ അറ്റനിലയിലാണ്.
ജാനുവിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്