തിരുവനന്തപുരം : പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു.പോത്തൻകോട് സ്വദേശി റസീനയുടേതാണ് സ്ഥാപനം.
വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം നടന്നത്.പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് അമിത വേഗതയിൽ വാഹനം ഉപയോഗിച്ച് കട തകർത്തത്.റസീനയുടെ മകൻ യാസീൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് റസീനയുടെ കട ഇടിച്ച് തകർത്തത്.ഇയാളെ പൊലീസ് ബന്ധപ്പെട്ടപ്പോൾ താൻ യൂത്ത് കോൺഗ്രസ് നേതാവാണെന്നും സ്റ്റേഷനിൽ വരാൻ സൗകര്യമില്ലെന്നുമാണ് മറുപടി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്