സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് 'അവിഹിതം'. 'മെയ്ഡ് ഇൻ കാഞ്ഞങ്ങാട്' എന്ന ടാഗോട് കൂടി പുറത്തിറങ്ങിയ ചിത്രമിപ്പോൾ കുടുംബപ്രേക്ഷകർക്കും സാധാരണക്കാർക്കും ഇടയിൽ വൻ സ്വീകാര്യതയാണ് നേടികൊണ്ടിരിക്കുന്നത്. ഒപ്പം, ചിത്രത്തിലെ നിർമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. വൃന്ദ മേനോന്റെ അഭിനയ മികവിനെ കുറിച്ചും മികച്ച രീതിക്കുള്ള പ്രേക്ഷകപ്രശംസ ലഭിക്കുന്നുണ്ട്. നിർമ്മലയുടെ പെരുമാറ്റവും അതിനെ തുടർന്നുണ്ടാകുന്ന മറ്റുള്ളവരുടെ സംശയവും ചേർത്തുകൊണ്ടാണ് സെന്ന ഹെഗ്‌ഡെ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
പത്തു വർഷത്തോളം ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്ത വൃന്ദയുടെ അഭിനയ ജീവതത്തിലെ നാലാമത്തെ ചിത്രം കൂടിയാണിത്. 1995ൽ സംസ്ഥാന സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ കലാപ്രതിഭയായിരുന്ന വൃന്ദ പിൽക്കാലത്ത് ഡബ്‌സ്മാഷ്, ടിക് ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴിയാണ് അഭിനയമെന്ന മേഖലയിൽ കൂടുതൽ ആക്ടീവ് ആകുന്നത്. സുധി ബാലൻ സംവിധാനം ചെയ്ത, പുറത്തിറങ്ങാതെ പോയ ഭാനു എന്ന ഷോട്ട് ഫിലിമിലോടെയാണ് ആദ്യമായി അഭിനയത്തിലേക്ക് പ്രൊഫഷണൽ ആയി എത്തുന്നത്.
ശേഷം ' ഉപചാരപൂർവം ഗുണ്ട ജയൻ', സിജു വിത്സൻ നായകനായ 'വരയൻ', മിഥുൻ മാനുവൽ തോമസിന്റെ ഇതുവരേക്കും പുറത്തിറങ്ങാത്ത സിനിമകൾ എന്നിവയിലാണ് വൃന്ദ അഭിനയിച്ചത്. അതിനുശേഷം വൃന്ദ ചെയ്യുന്ന ചിത്രമാണ് അവിഹിതം. അഭിനയത്തിൽ കൂടുതൽ സജീവമായി കൊണ്ടിരിക്കുന്ന വൃന്ദക്ക് മികച്ച സിനിമകൾ ഇനിയും കിട്ടുമെന്നാണ് പ്രേക്ഷകാഭിപ്രായം.
അവിഹിതം എന്ന വാക്കിലെ 'വിലക്കപ്പെട്ട വിഹിതം അഥവാ പങ്ക്' എന്ന ആശയം ഗംഭീരമായി അവതരിപ്പിച്ച സിനിമയിൽ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവരാണ് നിർവഹിച്ചത്.
ഇഫോർ എക്‌സ്പിരിമെന്റ്‌സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണംശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർസനാത് ശിവരാജ്, സംഗീതം ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്,
കല കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ്, മേക്കപ്പ് രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ എസ്.ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്‌സ് റാൻസ് വിഎഫ്എക്‌സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് ആദർശ് ജോസഫ്, മാർക്കറ്റിംഗ് കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് വിപിൻ കുമാർ, സ്റ്റിൽസ് ജിംസ്ദാൻ, ഡിസൈൻ അഭിലാഷ് ചാക്കോ, വിതരണം ഇ ഫോർ എക്‌സ്പിരിമെന്റ്‌സ് റിലീസ്. പിആർഒ എ.എസ്. ദിനേശ് എന്നിവരാണ് അണിയറപ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്