കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. സംഭവത്തിൽ സിപിഎം കൗൺസിലർ പിപി രാജേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വർണമാല പൊട്ടിച്ചത്. ജാനകി(77) അടുക്കളയിൽ മീൻ വൃത്തിയാക്കുകയായിരുന്നു.
ഈ സമയം ഹെൽമെറ്റ് ധരിച്ച് എത്തിയ ആളാണ് മാല പൊട്ടിച്ചോടിയത്. ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്. അതിൽ നിന്നാണ് സിപിഎം കൗൺസിലറിലേക്ക് പൊലീസ് എത്തിയത്. വീട്ടിൽ ആരും ഇല്ല എന്നുറപ്പിച്ചാണ് പ്രതി വീട്ടിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്