വാഷിങ്ടണ്‍: തീരുവ പ്രശ്നത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്ക്ക് മേല്‍ ചുമത്തിയ തീരുവകള്‍ സ്ഥിരമായ ഒന്നല്ലെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. രണ്ടാഴ്ചയ്ക്കകം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് നിലപാട് മാറ്റം.
ചൈനയില്‍ നിന്നുള്ള എല്ലാ ഇറക്കുമതിക്കും 100 ശതമാനം തീരുവയാണ് കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫോക്സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ സ്ഥിരമായ ഒരു നിലപാട് എടുക്കാനാവില്ലെന്നാണ് ട്രംപ് പറഞ്ഞത്. അത് സുസ്ഥിരമല്ല. ചിലപ്പോള്‍ അത് നിലനിന്നേക്കും. അത് ചെയ്യാന്‍ അവര്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്