ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി; വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

OCTOBER 18, 2025, 1:21 PM

പാലക്കാട്: ഒറ്റപ്പാലം കാഞ്ഞിരക്കടവില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. നെല്ലിക്കുറിശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11:40 ഓടെയായിരുന്നു അപകടം.

സ്‌കൂട്ടറും ലോറിയും ഒരേ ദിശയില്‍ പോവുകയായിരുന്നു. ഇതിനിടെ ലോറി സ്‌കൂട്ടറിനെ മറികടക്കാന്‍ശ്രമിച്ചു. എന്നാല്‍ എതിര്‍ദിശയില്‍ നിന്ന് കാര്‍ വന്നതോടെ ലോറി വീണ്ടും ഇടതുഭാഗത്തേക്ക് തിരിച്ചു. ഇതിനിടെയാണ് സ്‌കൂട്ടറിലിടിച്ചത്. 

ലോറിയിടിച്ചതോടെ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വന്ദന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam