വെർമോണ്ട്: വെർമോണിൽ യുവൻ റിപ്പബ്ലിക്കൻ നിയമനിർമ്മാതാവായ സാമുവൽ ഡഗ്ലസ് (26) വംശീയ പരാമർശങ്ങളും ഹിറ്റ്‌ലറെയും അടിമത്തത്തെയും പിന്തുണയ്ക്കുന്ന സന്ദേശങ്ങളും അടങ്ങിയ ഗ്രൂപ്പ് ചാറ്റ് വിവാദമായതിനെ തുടർന്ന് രാജിവെച്ചു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യുവൻ റിപ്പബ്ലിക്കൻ പ്രവർത്തകർ പങ്കെടുത്ത സ്വകാര്യ ഗ്രൂപ്പ് ചാറ്റിലാണ് വിവാദ സന്ദേശങ്ങൾ പൊതുജന ശ്രദ്ധയിൽപ്പെട്ടത്.
വിവാദങ്ങൾ രൂക്ഷമായതോടെ ഡഗ്ലസ് വെള്ളിയാഴ്ച രാജിക്കത്ത് മാധ്യമങ്ങൾക്കും നിയമസഭയ്ക്ക് സമർപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് അദ്ദേഹം ഔദ്യോഗികമായി രാജിവെക്കും.
'ഇത് ചിലരെ നിരാശപ്പെടുത്തും, ചിലരെ സന്തോഷിപ്പിക്കും, പക്ഷേ ഈ രാഷ്ട്രീയ കാലാവസ്ഥയിൽ എന്റെ കുടുംബത്തിന്റെ സുരക്ഷയാണ് പ്രധാന്യം,' ഡഗ്ലസ് പറഞ്ഞു.
അദ്ദേഹം പുതിയൊരു കുഞ്ഞിന്റെ അച്ഛനായി പിതൃത്വ അവധിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ചാറ്റ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്