ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം.
അപകടത്തിൽ വീട് പൂർണമായും കത്തി നശിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.ഒന്നാം നിലയിൽ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴൽക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കിൽ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണമെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഓടി. എന്നാൽ ഇവരുടെ മുകൾ നിലയിൽ താമസിച്ചിരുന്ന കുടുംബത്തിന് പുറത്തേക്ക് ഓടാൻ സാധിച്ചിരുന്നില്ല. വീടിനുള്ളിലേക്ക് തീ പടർന്നുകയറിയതോടെ ഇവർക്ക് പൊള്ളലേൽക്കുകയായിരുന്നു.
അപകടത്തിൽ ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റുവെന്നും ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണെന്നും കർണാടക പൊലീസ് അറിയിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്