പത്തനംതിട്ട: പത്തനംതിട്ടയിൽ ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും റോഡിലേക്ക് വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു.തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബ്ലെസ്സൻ ബൈജുവി (16)നാണ് ഗുരുതരമായി പരിക്കേറ്റത്.
എം.സി റോഡിൽ കുറ്റൂർ ജംഗ്ഷനു സമീപം വൈകുന്നേരം 4.30 തോടെ ആയിരുന്നു സംഭവം നടന്നത്.സ്കൂളിൽ നിന്നും ബസിൽ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിൻ്റെ വാതിൽ തുറന്ന് ബ്ലസ്സൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
അതേസമയം, വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീണെങ്കിലും ഡ്രൈവർ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് 200 മീറ്റർ ദൂരം പിന്നിട്ട ബസ് നിർത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
