താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; സര്‍ക്കാരിന് തിരിച്ചടി

FEBRUARY 20, 2026, 4:29 AM

കൊച്ചി:സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ സര്‍ക്കാരിന് തിരിച്ചടി.

താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടൽ.

സര്‍ക്കാര്‍ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം നൽകാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഉത്തരവുകൾ നിലനിൽക്കെ പഞ്ചായത്ത്, ലൈബ്രറിയൻ തസ്തികയിൽ സ്ഥിരപ്പെടുത്താൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.

vachakam
vachakam
vachakam

ഇതിൽ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് താത്കാലിക നിയമനം തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്.സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കായിരുന്നു നിയമന നീക്കം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam