റഷ്യയിൽ മഞ്ഞുപാളി തകർന്ന് ടൂറിസ്റ്റ് ബസ് തടാകത്തിൽ മുങ്ങി; എട്ടുപേർക്കായി തിരച്ചിൽ 

FEBRUARY 20, 2026, 5:15 AM

മോസ്കോ: റഷ്യയിലെ സൈബീരിയയിൽ മഞ്ഞുപാളി തകർന്ന് ടൂറിസ്റ്റ് ബസ് തടാകത്തിലേക്ക് മറിഞ്ഞ് ഏഴ് ചൈനീസ് വിനോദസഞ്ചാരികളെയും ഡ്രൈവറെയും കാണാതായി.കട്ടിയുള്ള മഞ്ഞുപാളി പെട്ടെന്ന് തകർന്നതാണ് അപകടകാരണമെന്ന് ഇർകുട്സ്ക് മേഖല ഗവർണർ ഇഗോർ കോബ്സേവ് അറിയിച്ചു.

ബസ്സിലുണ്ടായിരുന്നവരിൽ ഒരു വിനോദസഞ്ചാരി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റുള്ളവർക്കായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. മഞ്ഞുകാലത്ത് തടാകത്തിന് മുകളിലെ ഉറച്ച മഞ്ഞിലൂടെ വാഹനങ്ങൾ സഞ്ചരിക്കാറുണ്ടെങ്കിലും, അപ്രതീക്ഷിതമായി മഞ്ഞുപാളി പിളർന്നത് ദുരന്തത്തിന് കാരണമായി.

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കൽ, മംഗോളിയയുടെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് മനോഹരമായ കാഴ്ചകൾ കാണാൻ ഇവിടെ ആയിരക്കണക്കിന് സഞ്ചാരികൾ എത്താറുണ്ട്.

vachakam
vachakam
vachakam

അപകടത്തിൽ റഷ്യൻ അധികൃതർ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ശക്തമായതോടെ അടുത്ത കാലത്തായി റഷ്യയിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ വിസ രഹിത യാത്ര അനുവദിച്ചതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam