തലസ്ഥാനത്ത് പൊലീസിന്റെ വൻ ഗുണ്ടാ വേട്ട 

FEBRUARY 20, 2026, 9:31 AM

തിരുവനന്തപുരം: തലസ്ഥാനത്ത്   ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടെ 82 പേർ പിടിയിലായി.

ഓംപ്രകാശ്, പൊക്കം ഷാജഹാൻ, എയർപോർട്ട് ഡാനി എന്നീ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.  അറസ്റ്റിലായവർ കൊലപാതകം, പീഡനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.

സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക് കെ ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കോളനികൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് നഗരത്തിൽ കർശന സുരക്ഷാ പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പേരൂർക്കട, വട്ടിയൂർക്കാവ്, തുമ്പ, കഴക്കൂട്ടം സ്റ്റേഷൻ പരിധികളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam