പ്രാർഥനകൾ വിഫലം; വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

FEBRUARY 20, 2026, 10:45 AM

മലപ്പുറം: ആതവനാട് പാറക്കുളത്തില്‍ വീണ ലോറി എട്ടു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തു. ലോറിയില്‍ കുടുങ്ങിയ പൈക്കിനിപറമ്പ് കുന്നത്തൊടിയില്‍ മുസ്തഫ(45)യുടെ ജീവന്‍ രക്ഷിക്കാനായില്ല.

കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ സഹായിയായ മുസ്തഫയെ കണ്ടെത്താനായിരുന്നില്ല. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

അതേസമയം, ലോറി ഉയർത്താനുള്ള 3 ശ്രമങ്ങൾ വിഫലം ആയി. ഇരുട്ട് വീണതിനെ തുടര്‍ന്ന് വെളിച്ചം എത്തിച്ചു. കൂടുതൽ മുങ്ങൽ വിദഗ്ദര്‍ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം 7 മണിക്കൂർ പിന്നിട്ടപ്പോൾ ലോറി ഉയർത്തി. ക്യാബിൻ വെട്ടിപ്പൊളിച്ചു മുസ്തഫയെ പുറത്തു എടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam