ഫ്‌ളോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. പുലർച്ചെ ഏഴ് മണിയോടെ ഓൾഡ് ടൗണിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
ചാർളി ജെല്ലി റോൾ പിന്നർ ജൂനിയർ, ഭാര്യ ലോറി, ഇവരുടെ നാല് മക്കൾ (പ്രായം: 11, 7, 3, ഒരു വയസ്സിൽ താഴെ) എന്നിവരാണ് മരിച്ചവർ.
പുലർച്ചെ 6:45ഓടെ തീ പടരുന്നത് കണ്ട് ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടിയെങ്കിലും വീട് പൂർണ്ണമായും അഗ്‌നിക്കിരയായിരുന്നു.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ഡിക്‌സി കൗണ്ടി ഷെരീഫ് ഓഫീസും ഫയർ ഫോഴ്‌സും അന്വേഷണം നടത്തിവരികയാണ്.
ഞങ്ങളുടെ കൗണ്ടിയിൽ നടന്ന ഈ ദുരന്തത്തിൽ അതീവ ദുഃഖമുണ്ട്. ഇതൊരു ഹൃദയഭേദകമായ സംഭവമാണ്, എന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തെ സഹായിക്കാൻ പ്രദേശത്തെ പള്ളികളും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
