സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

SEPTEMBER 18, 2026, 9:25 AM

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജുവും മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി.

ഡല്‍ഹി സര്‍ക്കാരിന്റെ യുവ ശാക്തീകരണ പദ്ധതികളുടേയും എഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും ഒക്കെ പ്രവര്‍ത്തനങ്ങള്‍ ജന്‍ കൗശല്‍ ക്രേന്ദ്രയിലൂടെയാണ് നടക്കുക. ഡല്‍ഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പോസ്റ്റര്‍ പുറത്തിറക്കി.

സഞ്ജുവിനെ ജന്‍ കൗശല്‍ കേന്ദ്ര ബ്രാന്‍ഡ് അംബാസഡറാക്കിയതിലൂടെ യുവാക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനുമായി നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നു മത്സരങ്ങളുടേയും വിജയത്തിന് പിന്നാലെയാണ് സഞ്ജു ഡല്‍ഹി സര്‍ക്കാരിന്റെ യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam