അൽബാമ: 1998ൽ പണയം വയ്ക്കുന്ന കടയിൽ നടന്ന കൊലപാതക കേസിൽ ജെഫ്രി ലീ (49) എന്നയാൾക്കാണ് അൽബാമയിൽ സെപ്തംബർ 17 വ്യാഴാഴ്ച വൈകിട്ട് മാരക വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്.
1998 ഡിസംബർ 12ന് ഒർവിൽയിലെ ജിമ്മീസ് പാവ്ൻ ഷോപ്പിൽ നടന്ന കവർച്ചയ്ക്കിടെ സ്റ്റോർ ഉടമ ജിമ്മി എല്ലിസ്, ജീവനക്കാരി എലൈൻ തോംപ്സൺ എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കോടതി തടഞ്ഞതിനെത്തുടർന്ന് അൽബാമ സർക്കാർ മാരക വിഷം കുത്തിവെക്കുന്ന രീതിയിലേക്ക് (Lethal Injection) മാറുകയായിരുന്നു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി. ജൂറി ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്തിരുന്നെങ്കിലും ജഡ്ജി അത് വധശിക്ഷയായി മാറ്റുകയായിരുന്നു എന്നത് കേസിൽ ശ്രദ്ധേയമായ ഒരു ഘട്ടമായിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
