അരിസോണ: അരിസോണയിൽ നിന്നുള്ള മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) നിര്യാതനായി. ബുധനാഴ്ച നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
അരിസോണയിലെ ജലനയങ്ങൾ രൂപീകരിക്കുന്നതിലും, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.
മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യു.എസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ചത്. 2018ൽ അന്തരിച്ച സെനറ്റർ ജോൺ മെയ്‌കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡെൻഷ്യ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
