പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.ചരിത്രത്തിലാദ്യമായാണ് ബിഹാറിൽ ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്നത്.
1999-ൽ റാബ്റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായാണ് സാമ്രാട്ട് ചൗധരിയുടെ തുടക്കം. 2000-ലും 2010-ലും നിയമസഭാംഗമായ അദ്ദേഹം ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലെ മന്ത്രിയായിരുന്നു. പിന്നീട് ബിജെപിയുടെ ഭാഗമായ സാമ്രാട്ട് ചൗധരി 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അലങ്കരിച്ചിരുന്നു.
2024-ൽ സാമ്രാട്ട് ചൗധരി നിതീഷ് കുമാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. ധനകാര്യം, ആരോഗ്യം, നഗരവികസനം, പഞ്ചായത്തിരാജ് തുടങ്ങിയ സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തതിന് പിന്നാലെയാണ് ബിഹാറിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് സാമ്രാട്ട് ചൗധരി എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലപ്പെട്ട ആക്ടിവിസ്റ്റ് ചാർലി കിർക്കിന്റെ വിധവ എറിക്ക കിർക്കിന് വധഭീഷണി; ജെഡി വാൻസിനൊപ്പമുള്ള
'ഡി മലയാളി' വിജയകരമായ ഒരു വർഷം; പ്രവാസി മാധ്യമരംഗത്തെ നവയുഗപ്പിറവി
കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു
വധശിക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് യുവതി