തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന നിരോധിക്കാനാണ് തീരുമാനം. ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. വോട്ടെടുപ്പ് ദിനത്തിൽ നിയമ സംരക്ഷണവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് നടപടി.
വോട്ടെണ്ണൽ ദിനമായ മെയ് 4 നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നും സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് പൂർണ നിരോധനമുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
