ജവാൻ റം ഉൽപ്പാദനം  ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന്  ബെവ്കോ

JUNE 17, 2026, 11:43 PM

പത്തനംതിട്ട:  സംസ്ഥാന സർക്കാരിന്റെ ജവാൻ മദ്യ ബ്രാൻഡിന്റെ ഉത്പാദനം ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല.

ഉത്പാദനം നിലച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഏകദേശം 28 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായിരുന്നു.

 തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തേണ്ടിവന്നത്. 

vachakam
vachakam
vachakam

വില കൂട്ടി നൽകാൻ സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.

ജവാൻ ബ്രാൻഡിന്റെ ഉത്പാദനം നിലച്ചതോടെ അതേ വിലനിരക്കിലുള്ള സ്വകാര്യ കമ്പനികളുടെ മദ്യവിൽപ്പന വർധിച്ചതായും സൂചനകളുണ്ട്. സാധാരണ ദിവസങ്ങളിൽ 6,000 മുതൽ 10,000 വരെ കേസുകൾ വിതരണം ചെയ്തിരുന്ന ബ്രാൻഡാണ് ഇപ്പോൾ വിപണിയിൽ ലഭ്യതക്കുറവ് നേരിടുന്നത്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam