ഏറെ അഭിമാനത്തോടെയും നന്ദിയോടെയും അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ദിവ്യബലി പ്രവേശനഗാനം 'അബ്രഹാമിൻ ഗദ്ഗദം'

SEPTEMBER 26, 2026, 10:19 AM

എന്റെ സഹപാഠിയും നാട്ടുകാരനായ ജോബി ഓളിയിൽ രചിച്ച ഈ ഗാനത്തിനായി സംഗീതം നൽകുവാൻ എനിക്ക് സാധിച്ചതിന് ദൈവത്തിന് നന്ദിപറയുന്നു. സജി മാലിത്തുരുത്തേലും എലിസബത്ത് രാജുവും ആലപിച്ച ഈ ഗാനം വോയിസ് ഓഫ് ആദത്തിന്റെ ബാനറിൽ ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോയാണ് പുറത്തിറക്കുന്നത്. പ്രദീപ് ടോം ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നു.

ഷിക്കാഗോയിലെ ബെൻ സ്രുഡിയോയിലും കൊച്ചിയിലെ CAC സ്റ്റുഡിയോയിലുമായി റിക്കോർഡിങ്ങും കല്ലറ സെന്റ് തോമസ് പഴയപള്ളിയിലും ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ ദൈവാലയത്തിലുമായി ജോബി ചെറുപച്ചിക്കരയും സാജു വർഗ്ഗീസും ചേർന്ന് ചിത്രീകരണവും പൂർത്തിയാക്കിയാണ് ഈ ഗാനം നിങ്ങളിലേക്ക് എത്തുന്നത്.


vachakam
vachakam
vachakam

കല്ലറ പള്ളി വികാരി ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, ക്‌നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ, വോയിസ് ഓഫ് ആദം ഡയറക്ടർ അജിത്ത് ബേബി എന്നിവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട്, ഏറെ സ്‌നേഹത്തോടെ ഈ ഗാനം എവർക്കുമായി സമർപ്പിക്കുന്നു. 

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam