ദില്ലി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകര്‍ വീണ്ടും തെരുവിലേക്ക്. വരുന്ന ഓഗസ്റ്റ് 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സമയത്ത് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും, ഇന്ത്യ യുഎസ് വ്യാപാര കരാറിനെതിരെയുമാണ് കർഷകർ രംഗത്ത് വന്നിരിക്കുന്നത്.
ട്രേഡ് യൂണിയനുകളെയും വിദ്യാർത്ഥി സംഘടനകളെയും അണിനിരത്തി വലിയ പ്രക്ഷോഭ പരിപാടികളാണ് കിസാൻ മോർച്ച ആസൂത്രണം ചെയ്തത്.
2020-ൽ കേന്ദ്ര നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ 13 മാസം നീണ്ട പ്രതിഷേധം മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ഇതൊടൊപ്പം കർഷകവിരുദ്ധമായ യു.എസ്-ഇന്ത്യ വ്യാപാര കരാറിനെതിരെയും പ്രതിഷേധിക്കുമെന്ന് കിസാൻ മോർച്ച വ്യക്തമാക്കുന്നു. നോയിഡ എയർപോർട്ട്, ഗംഗാ എക്സ്പ്രസ്സ് വേ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും ഒഡീഷയിലെ ഗോത്രഭൂമിയിലെ കോർപ്പറേറ്റ് കൈയേറ്റം തടയണമെന്നും ഹരിയാണയിലെ ജലപ്രതിസന്ധി പരിഹരിക്കണമെന്നുമുള്ള ആവശ്യങ്ങളും കർഷക സംഘടനകൾ ഉയർത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
