തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന മന്ത്രി കെ.എം. ഷാജിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.
ഈ പ്രസംഗത്തിൽ നടത്തിയ പ്രയോഗം ചർച്ചയാക്കേണ്ടതില്ലെന്നും യുഡിഎഫിന്റെ നിലപാടുകളിൽ അന്നും ഇന്നും മാറ്റമില്ലെന്നും ഷാജി പറഞ്ഞു.
ഒന്നും വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും സർക്കാരിന്റെ തീരുമാനമാണെന്നും കെ.എം. ഷാജി പറഞ്ഞു. പ്രസംഗത്തിൽ പല പ്രയോഗങ്ങളും നടത്തും. അറബി കടലിൽ കൊണ്ട് പോയി കളയാൻ സർക്കാരിന് പറ്റുമോ? അത് ചർച്ചയാക്കേണ്ട കാര്യമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
സർക്കാരുകൾ എന്നത് മറ്റൊന്നിന്റെ തുടർച്ചയാണ്. ഉപസമിതിയുടെ നിരീക്ഷണം വരട്ടെ. സാങ്കേതികരമായ പ്രശ്‌നമാണ് പറഞ്ഞത്.
ഏത് ഫണ്ടാണെങ്കിലും കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരുന്നു. ഒപ്പിട്ടതിന് ശേഷമാണ് നൽകിയത്. ഒറ്റയടിക്ക് പദ്ധതിയിൽ നിന്നും മാറി പോകാൻ കഴിയില്ല. ആശയപരമായ വിഷയങ്ങളുമായി വിയോജിപ്പുണ്ട്. പിഎം ശ്രീ വളരെ വ്യത്യാസമുള്ളതാണ്. അതിന് സമയം വേണം. വൈരാഗ്യ ബുദ്ധി കൊണ്ട് ഇറങ്ങി പോവാൻ ആവില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
